image

കോസ്പാക് ടീം രൂപീകരിച്ചു.

കൊച്ചി. കോൺകോർദിയ സപ്തവത്സര പദ്ധതിയുടെ കീഴിൽ കൊച്ചി രൂപതയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സ്പോർട്ട്സ് അക്കാദമിയുടെ ഫുട്ബോൾ പരിശീലനക്കളരി ഇടക്കൊച്ചി അക്വിനാസ് ഗ്രൗണ്ടിൽ ആരംഭിച്ചു. പരിശീലനക്കളരിയുടെ ഉദ്ഘാടനം പ്രമുഖ ഫുട്ബോൾ പരിശീലകൻ റൂഫസ് ഡിസൂസ നിർവഹിച്ചു. ഇരുന്നുറിലധികം ഫുട്ബോൾ മത്സരാർത്ഥികളിൽ നിന്ന് കോസ്പാക് പുരുഷ-വനിത ടീമുകളെ തിരഞ്ഞെടുത്തു.


തുടർ പരിശീലനവും വിശദ പദ്ധതികളും വിവരിച്ചു കൊണ്ട് ഫാ. ജോണി സേവ്യർ പുതുക്കാട്ട്,

ഫാ. ഫ്രാൻസീസ് സേവ്യർ കളത്തിവീട്ടിൽ, ഫാ. ആൻ്റെണി തൈവിട്ടിൽ, ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ,  ഫാ. ഡേവിഡ് നാനാട്ട് , ഫാ.മാത്യു പുതിയാത്ത്, ഫാ.ജോസഫ് ചിറാപ്പിള്ളിയിൽ,കാസി പൂപ്പന, ഷാജി ജോസ്,ജോൺ റാൽബിൻ, റോമിയോ മെൻഡസ്, ജൂട്സൻ പീറ്റർ, സജി ജോസഫ്, മാലിക് ഡിനാർ, എന്നീ ഫിസിക്കൽ ട്രെയിനേഴ്സും ക്യാമ്പിൽ പങ്കെടുത്തു സംസാരിച്ചു.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP