image

ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി പ്രിൻസി ബോസ്

പുനലൂർ : പുനലൂർ രൂപതയിലെ നാരങ്ങാനം സെന്റ് പോൾ ഇടവകാംഗമായ പ്രിൻസി ബോസ് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി. പത്തനംതിട്ട ജില്ലയിലെ തണ്ണീർത്തടങ്ങളിലെ ശുദ്ധജല ആൽഗകളും പാരിസ്ഥിതിക വ്യതിയാനങ്ങളും എന്ന വിഷയത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.


ഒക്ടോബർ 12ന് കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ ഗവേഷണപ്രബന്ധം അവതരിപ്പിച്ചു. കൊഴഞ്ചേരി സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലീന എബ്രഹാമിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഡോ. പ്രശാന്ത് കുമാർ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഗവേഷണ എക്സ്റ്റേണൽ എക്സാമിനേഷൻ ബെഞ്ചിന് മുമ്പാകെയാണ് പ്രബന്ധം അവതരിപ്പിച്ചത്.പുനലൂർ രൂപതയിലെ നാരങ്ങാനം സെന്റ് പോൾ ഇടവകാംഗങ്ങളായ ബോസ്–ജോളി ദമ്പതികളുടെ മകളാണ് പ്രിൻസി. സിറിൽ ബോസ് സഹോദരനാണ്.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP