image

ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന പരിപാടി

ചെറുവണ്ണൂർ: കോഴിക്കോട്തി അതിരൂപത ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിലെ മതബോധന വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് അല്മായ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ബ്രില്ല 2K26’ പരിപാടിക്ക് തുടക്കമായി.


വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. അല്മായ സമിതി കോ-ഓർഡിനേറ്റർ രൂപാ മാനുവൽ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ബിബിൻ ബെന്നറ്റ് അനുഗ്രഹപ്രഭാഷണം നടത്തി. പാരിഷ് കൗൺസിൽ സെക്രട്ടറി ലൈജു ഇഗ്‌നേഷ്യസ്, മതബോധന പ്രധാനാധ്യാപകൻ സനീഷ് ജോൺ എന്നിവർ ആശംസകൾ നേർന്നു. അല്മായ സമിതി സെക്രട്ടറി തോമസ് തോപ്പിൽ നന്ദി പറഞ്ഞു.


അല്മായ സമിതി ആനിമേറ്റർ സിസ്റ്റർ ഡെയ്സി തോമസിന്റെ നേതൃത്വത്തിൽ സിസ്റ്റർ ജിസ്‌ന, സിസ്റ്റർ മോൻസി, സിസ്റ്റർ സിജി എന്നിവർ ക്ലാസുകൾ നയിച്ചു. മതാധ്യാപകർ, മാതാപിതാക്കൾ, സന്യസ്തർ, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ സഹകരണം പരിപാടിയുടെ വിജയത്തിന് കരുത്തേകി.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP