image

പുനലൂർ രൂപതയിൽ പുതിയ നേതൃത്വം

പുനലൂർ : പുനലൂർ രൂപതയുടെ നേതൃത്തത്തിനു അടിമുടി മാറ്റം. വികാരി ജനറാളായി റവ. ഡോ. ജോൺസൺ ജോസഫ്, വൈദീകരുടെ എപ്പിസ്കോപ്പൽ വികാരിയായി റവ. ഡോ. ക്രിസ്റ്റി ജോസഫ്, മിനിസ്ട്രിയുടെ എപ്പിസ്കോപ്പൽ വികാരിയായി റവ. ഫാ. ഫ്രാൻസിസ് പി, രൂപതാ ചാൻസലറും ബിഷപ്പിന്റെ സെക്രട്ടറിയായി റവ . ഡോ. സാജൻ തങ്കച്ചൻ എന്നിവരെ രൂപതാ അധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റെർ പൊന്നുമുത്തൻ നിയമിച്ചു.


പുനലൂർ കത്തീഡ്രൽ വികാരിയായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്ന റവ. ഡോ. ജോൺസൺ ജോസഫ്, രൂപതാ ചാൻസലർ, പി എസ് എസ് പ്രസിഡന്റായും, വിവിധ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം രൂപതയിലെ ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ ഇടവക അംഗമാണ് ഫാ. ജോൺസൺ. 


രൂപതാ വൈദികർക്ക് വേണ്ടി പത്തനാപുരം ആനിമേഷൻ സെന്ററിൽ നടത്തപ്പെട്ട വാർഷീക ധ്യാനത്തിന്റെ സമാപന ദിവസം ആയ ഇന്നലെ നടത്തപ്പെട്ട കോൺഫെറെൻസിന്റെ മദ്ധ്യേ ആണ് പുതിയ നിയമനങ്ങൾ രൂപത അധ്യക്ഷൻ നൽകിയത്. രൂപതയിലെ എല്ലാ വൈദീകരും സന്നിഹിതരായിരുന്നു. 

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP