image

ദൈവമാതാവിന്റെ ജനനവും, എട്ടുമനോമ്പാചാരണം,

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ സാര്‍വത്രിക സഭ സെപ്റ്റംബര്‍ 8-ാം തീയതിയാണ് കൊണ്ടാടുന്നത്. മറിയത്തിന്റെ അമലോത്ഭവ തിരുന്നാളായ ഡിസംബര്‍ എട്ടിനുശേഷമുള്ള ഒന്‍പത് മാസം കഴിഞ്ഞുവരുന്ന ദിവസമാണ് മറിയത്തിന്റെ ജനനതിരുനാളായി ആചരിക്കുത്.


ദൈവപുത്രനായ യേശുക്രിസ്തു മാതാവിന്റെ ഉദരത്തിൽ പാപരഹിത അവസ്ഥയില്‍ ഉരുവാക്കപ്പെട്ടതിന്റെ ഓര്‍മ്മയാണ് അമലോത്ഭവ തിരുനാള്‍ ദിവസം നാം അയവിറക്കുത്. അതുകഴിഞ്ഞ് ഒന്‍പതാം മാസം കഴിയുന്ന ദിവസമാണ് ജനനതിരുനാള്‍. മറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള നേരിട്ടുള്ള വിവരണം വിശുദ്ധ ബൈബിളില്‍ ഇല്ല. എന്നിരുന്നാലും, സഭ മറിയത്തിന്റെ ജനനത്തെ രക്ഷാചരിത്രത്തിന്റെ പൊതുവായ പശ്ചാത്തലത്തിലും ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ രഹസ്യത്തോടും ബന്ധപ്പെടുത്തിയാണ് ഇത് ആഘോഷിച്ചു പോരുന്നത്.


മറിയത്തിന്റെ ജനനം ബൈബിളില്‍ മറിയത്തിന്റെ ജനനം പ്രധാനപ്പെട്ട ' ഒന്നായി മാറുന്നത്, അവള്‍ ദൈവപുത്രനും മനുഷ്യരാശിയുടെ രക്ഷകനുമായ ക്രിസ്തുവിന്റെ മാതാവായി മാറുവാനായി തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ്. പാപരഹിതയായ ദൈവപുത്രന് ജനിക്കുവാന്‍ പുണ്യപൂര്‍ണമായ ഒരു മാതൃത്വം അത്യന്താപേക്ഷിതമായി വന്നു. അതിന്റെയടിസ്ഥാനത്തില്‍ പാപത്തില്‍നിന്നും സംരക്ഷിക്കപ്പെട്ട മാതാവിന്റെ ജനനം ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട വിശേഷ ദിവസമായി മാറിയത്.


ബൈബിളില്‍ ഇതിനെക്കുറിച്ച് നേരിട്ടുള്ള വിവരണം കാണാനാവില്ല. മറിയത്തിന്റെ മാതാപിതാക്കളായ യോവാക്കിം, അന്ന എന്നിവരുടെ പേരുകള്‍ എന്നതുപോലെ പുതിയ നിയമത്തിലെ കാനോനിക ഗ്രന്ഥങ്ങളില്‍ മറിയത്തിന്റെ ജനനവുമായി ബന്ധെപ്പെട്ട പരാമര്‍ശങ്ങള്‍ ഇല്ല. എന്നിരുാലും, ഈ പേരുകള്‍ പുരാതന ക്രൈസ്തവ പാരമ്പര്യത്തില്‍, പ്രത്യേകിച്ച് protoevangeliun of james എന്ന ഗ്രന്ഥത്തില്‍ കാണപ്പെടുന്നു. അതോടൊപ്പം രക്ഷാചരിത്രത്തില്‍ മറിയത്തിനുള്ള സ്ഥാനം ബൈബിളില്‍ ശക്തമായി സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.


അഭിഷിക്തനായ ദൈവപുത്രന്റെ മാതാവാകാന്‍ ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത സ്ത്രീ എന്നനിലയില്‍ ദൂതന്‍ മറിയത്തോട് പറഞ്ഞത്, ''നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന് യേശു എന്ന പേര് വിളിക്കണം'' (ലൂക്കാ 1:31) എന്ന ദൈവദൂതന്റെ വാക്കുകളാണ് മറിയത്തിന്റെ ജനനത്തെ ഇവിടെ പ്രസക്തമാക്കന്നത്. പിറക്കാനിരിക്കുന്ന ശിശുവിനെക്കുറിച്ചും ദൈവദൂതന്‍ പറഞ്ഞത്, ''ജനിക്കാനിരിക്കുന്ന ശിശു പരിശുദ്ധനായിരിക്കും; ദൈവപുത്രന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും''(ലൂക്കാ 1:35). മറിയത്തിന്റെ ജനനം ദൈവിക പദ്ധതിയുടെ മനുഷ്യാവതാരത്തിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി മനസ്സിലാക്കേണ്ടതാണ്.


ദൈവപുത്രന്‍ മനുഷ്യചരിത്രത്തിലേക്ക് പ്രവേശിക്കുന്നതിനായി ദൈവം ഒരുക്കിയ മനുഷ്യവ്യക്തിയാണ് മറിയം. അതു കൊണ്ടാണ്്മ റിയത്തിന്റെ ജനനം ഏറെ പ്രധാനപ്പെട്ടതായി കാണാം. എലിസബത്ത് മറിയത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ''എന്റെ കര്‍ത്താവിന്റെ മാതാവ് എന്റെ അടുക്കല്‍ വരുവാന്‍ എനിക്ക് ഈ ഭാഗ്യം എവിടെ നിന്ന്‌ ?'' (ലൂക്കാ 1:43) പറയുന്ന വാക്കുകള്‍ പരിശുദ്ധ കന്യകാമാതാവ് ദൈവമാതാവാണെന്ന സഭയുടെ പരമ്പരാഗത വിശ്വാസത്തിന് പ്രധാനപ്പെട്ട ബൈബിള്‍ അടിസ്ഥാനമായി കാണാവുന്നതാണ്. മറിയം ദൈവത്തിന്റെ ദൈവികതയുടെ ഉറവിടമല്ല. എന്നാല്‍ അവള്‍ പ്രസവിച്ചവന്‍ മാംസം ധരിച്ച ദൈവപുത്രനായ യേശുക്രിസ്തുവാണ്.


അതിനാല്‍, യേശു യഥാര്‍ത്ഥ മനുഷ്യനെന്ന നിലയില്‍ ദൈവവുമാണ്. അതോടൊപ്പം മറിയം യേശുവിന്റെ മാതാവുമാണ്. അതുകൊണ്ട് മറിയം യഥാര്‍ത്ഥത്തില്‍ ദൈവമാതാവ് തന്നെയാണ് . ഈ വിശ്വാസസത്യത്തെ എഫെസോസ് കൗണ്സില്‍ (ക്രി.വ. 431) ഔദ്യോഗികമായി സ്ഥിതീകരിക്കുകയുണ്ടായി. അതിനാല്‍ മറിയത്തിന്റെ ജനനത്തിരുനാള്‍, മനുഷ്യാവതാരത്തിന്റെ ശുശ്രൂഷയ്ക്കായി ദൈവം ഒരുക്കിയ പദ്ധതിയുടെ യാഥാര്‍ത്ഥ്യവത്ക്കരണത്തിന്റെ ആരംഭമായി കണക്കാക്കപ്പെടുന്നു.


ഉല്പത്തി 3:15-ലെ ''സ്ത്രീ''യും മറിയവും തമ്മില്‍ സഭാ പിതാക്കന്മാര്‍ താരതമ്യപ്പെടുത്താറുണ്ട്. ദൈവം സര്‍പ്പത്തോട് പറയുന്നത്, ''നിനക്കും സ്ത്രീക്കും തമ്മിലും, നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ഞാന്‍ ശത്രുത ഉണ്ടാക്കും'' (ഉല്പത്തി 3:15) എന്നാണ്. പ്രഥമ സുവിശേഷം എന്ന് അറിയപ്പെടുന്ന ഈ വാക്യം രക്ഷകനെക്കുറിച്ചുള്ള ആദ്യ വാഗ്ദാനമായി കാണപ്പെടുന്നു . ക്രിസ്തീയ പാരമ്പര്യം ഇതിനെ ക്രിസ്തുവിന്റെ പാപത്തിനും സാത്താനുമേലുള്ള വിജയത്തിന്റെ വെളിച്ചത്തിലാണ് മനസ്സിലാക്കിയിരുത്.


പഴയനിയമത്തിലെ ഹവ്വായുടെ അനുസരണക്കേടിന് വിപരീതമായി മറിയം ദൈവത്തോട് ''അതെ''എന്ന് പ്രത്യുത്തരിച്ചു, ''ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്ക് പോലെ എനിക്ക് ഭവിക്കട്ടെ '' (ലൂക്കാ 1:38). ഇതിലൂടെ മറിയത്തിന്റെ ജനനം പുതിയ ഹവ്വായുടെ ജനനം എന്നതരത്തില്‍ രക്ഷാകരചരിത്രത്തിലെ സംഭവവുമായി ബന്ധപ്പെടുത്തുന്നതായി മാറി. ദൈവത്തിന്റെ വചനത്തോടുള്ള വിശ്വസ്തമായ ഇസ്രായേലിന്റെ പ്രതികരണത്തിന്റെ പ്രതീകമായും ഇത് മനസ്സിലാക്കാം. അതുകൊണ്ട് മറിയത്തിന്റെ ജനനം രക്ഷകനെ സ്വീകരിക്കുന്ന സീയോന്റെ പുത്രിയുടെ ജനനം കൂടിയാണ് എന്നു പറയാം.


മറിയത്തെ പുതിയ ഉടമ്പടിയുടെ പേടകമായി കരുതുന്നു. മറിയത്തെ പുതിയ ഉടമ്പടിയുടെ പേടകം (ark of the new covenant ) എന്ന നിലയിലും സഭാപാരമ്പര്യം മനസ്സിലാക്കുന്നു . പഴയ നിയമത്തിലെ ഉടമ്പടിയുടെ പേടകത്തില്‍ ദൈവത്തിന്റെ ഉടമ്പടിയുടെ അടയാളങ്ങള്‍ ഉണ്ടായിരുന്നു . പുതിയ നിയമത്തില്‍ മറിയം തന്റെ ഉദരത്തില്‍ ദൈവവചനമായ ക്രിസ്തുവിനെ വഹിച്ചു. പഴയ നിയമത്തിലെ പേടകം ദൈവസാന്നിധ്യത്തിന്റെ അടയാളമായി ഇസ്രായേല്യര്‍ സദാ തങ്ങളോടൊപ്പം വഹിച്ചുകൊണ്ടുപോകുമായിരുന്നു .


മറിയമാകട്ടെ , ദൈവസാന്നിധ്യത്തെ തന്നെയാണ് മാംസം ധരിച്ച ദൈവപുത്രനായ ക്രിസ്തുവിലൂടെ തന്റെ ഉദരത്തില്‍ വഹിച്ചത്. അതിനാല്‍ മറിയത്തിന്റെ ജനനം പുതിയ ഉടമ്പടിയുടെ ജീവിക്കുന്ന പേടകത്തിന്റെ ജനനം എന്ന അര്‍ത്ഥത്തിലും മനസ്സിലാക്കാം. അതുപോലെ പുതിയ ഉടമ്പടിയിലെ അവിഭാജ്യഘടകമായി മാതാവിന്റെ ജനനം നിലകൊള്ളുന്നു .മറിയം ഏശയ്യായുടെ പ്രവചനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു . ഏശയ്യാ പ്രവാചകന്‍ മറിയത്തിന്റെ പുത്രനെക്കുറിച്ച് പ്രവചിക്കുന്നു , ''ഇതാ, ഒരു കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന് ഇമ്മാനുവേല്‍ എന്ന പേര് വിളിക്കപ്പെടും'' (ഏശയ്യാ 7:14).


മത്തായി തന്റെ സുവിശേഷത്തില്‍ ഏശയ്യാ പ്ര വാചകന്റെ ഈ പ്രവചനത്തെ ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തുന്നു, ''കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന് ഇമ്മാനുവേല്‍ എന്ന് പേര് വിളിക്കപ്പെടും'' (മത്തായി 1:23). അതുകൊണ്ട് മറിയത്തിന്റെ ജനനം താഴെപ്പറയുന്ന രക്ഷാകര സംഭവചരിത്ര ക്രമത്തില്‍ നിറഞ്ഞുനില്ക്കുന്ന ഒന്നാണ് ഏശയ്യായുടെ വാഗ്ദാനം. മറിയത്തിന്റെ ജനനം, മംഗളവാര്‍ത്ത, മറിയത്തിന്റെ ഗര്‍ഭധാരണം, ക്രിസ്തുവിന്റെ ജനനം എന്ന ക്രമത്തില്‍ രക്ഷാകര സംഭവങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മാതാവിന്റെ ജനനവും പ്രധാനപ്പെട്ടന്നായി മാറുന്നു..


മറിയത്തിന്റെ ജനനമാകട്ടെ ''ഇമ്മാനുവേല്‍ ദൈവം നമ്മോടുകൂടെ''എന്ന ദൈവിക പ ദ്ധതിയുടെ തുടക്കത്തിലേക്ക് നയിക്കുന്ന ഒരുക്കമാണ്.അമലോത്ഭവവും മറിയത്തിന്റെ ജനനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു . മറിയത്തിന്റെ അമലോത്ഭവവും മറിയത്തിന്റെ ജനനവും തമ്മില്‍ വ്യക്തമായ ദൈവശാസ്ത്രപരമായ ബന്ധമുണ്ട്. സഭയുടെ വിശ്വാസപ്രകാരം, മറിയം ഗര്‍ഭധാരണത്തിന്റെ ആദ്യ നിമിഷം മുതല്‍ തന്നെ ആദിപാപത്തില്‍ നിന്ന് ദൈവകൃപയാല്‍ സംരക്ഷിക്കപ്പെട്ടു . അതുകൊണ്ടാണ് അമലോത്ഭവ കൃപയില്‍ സംരക്ഷിക്കപ്പെട്ടുകൊണ്ട് പരിശുദ്ധ അന്ന മറിയത്തിന് ജന്മമേകിയത്. മറിയത്തിന്റെ ജനനം ദൈവം തെരെഞ്ഞെടുത്ത് നേരത്തെ നിശ്ചയിച്ചിരു ന്നാണ്.


ഇത് മംഗളവാര്‍ത്തയിലൂടെ ക്രിസ്തുവിന്റെ ഗര്‍ഭധാരണത്തിലേക്ക് നയിക്കുകയും അതിനുശേഷമുള്ള അവന്റെ രക്ഷാകര സംഭവങ്ങള്‍ മാനവകുലത്തിന്റെ വീണ്ടെടുപ്പിന് കാരണമാകുകയും ചെയ്തു. ദൂതന്റെ അഭിവാദനത്തിലൂടെയുള്ള മറിയത്തിന്റെ നിര്‍മലജനനം, ഒരു സാധാരണ മനുഷ്യജനനം. അതോടൊപ്പം രക്ഷാചരിത്രത്തിലെ പ്രത്യേക ദൗത്യത്തിനായി ദൈവം കൃപയാല്‍ ഒരുക്കിയ സ്ത്രീയുടെ ജനനം കൂടെയായി മാറി.മാതാവ് പുതിയ ഹവ്വായും, സീയോന്റെ പുത്രിയും, പുതിയ ഉടമ്പടിയുടെ പേടകവും, മിശിഹായുടെ മാതാവുമാണ്. അവളുടെ ജനനം ദൈവം തന്റെ രക്ഷാവാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്ന് പ്രകടമാക്കുകയും ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനുള്ള നിര്‍ണായകമായ ഒരുക്കമായി മാറുകയും ചെയ്യുന്നു .


മറിയത്തിന്റെ ജനനം മനുഷ്യാവതാരത്തിന്റെ തന്നെ പ്രഭാതമായി കാണാം. ഈ തിരുനാളിന്റെ യഥാര്‍ത്ഥ കേന്ദ്രം മറിയത്തിന്റെ ജീവിതത്തെ മാത്രം മഹത്വപ്പെടുത്തുക എന്നതല്ല; മറിച്ച്, മറിയത്തില്‍ ദൈവം മനുഷ്യാവതാരത്തിനായി നടത്തിയ ഒരുക്കത്തെയും, മറിയത്തിലൂടെ ലോകത്തിലേക്ക് വന്ന യേശുക്രിസ്തുവിനെയും ആഘോഷിക്കുകയെന്നതാണ്.



എട്ടുനോമ്പ്


എട്ടുനോമ്പ് പ്രധാനമായും പരിശുദ്ധകന്യകാമറിയത്തിന്റെ ജനനത്തിരുനാളായ സെപ്റ്റംബര്‍ 8 -നോടനുബന്ധിച്ചുള്ള എട്ടുദിവസത്തെ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനങ്ങളാണ്. പ്രത്യേകിച്ച്, കേരളത്തിലെ ക്രൈസ്തവസമൂഹത്തില്‍ ഇതിന് വലിയ ആത്മീയവും വിശ്വാസപരവുമായ പ്രാധാന്യമുണ്ട്. എട്ടു ദിവസത്തെ പ്രത്യേക ഭക്താചരണം ബൈബിളില്‍ നേരിട്ട് കല്‍പ്പിക്കപ്പെട്ടിട്ടില്ല.


എട്ട് നോമ്പിന്റെ അടിസ്ഥാനം ബൈബിളിലെ ഉപവാസം, പ്രാര്‍ത്ഥന, മാനസാന്തരം, ദൈവത്തിലുള്ള ആശ്രയം, മറിയത്തിന്റെ ദൈവവിളി, ദൈവത്തിന്റെ രക്ഷാകരപദ്ധതി എന്നീ സംഭവങ്ങളെ ആധാരമാക്കിക്കൊണ്ട് ചരിത്രപരമായി രൂപപ്പെട്ട് വന്നതാണ്.


എട്ടു നോമ്പിന്റെ ബൈബിള്‍ അടിസ്ഥാനം


സെപ്റ്റംബര്‍ 8-ന് ആഘോഷിക്കുന്ന മറിയത്തിന്റെ ജനനത്തിരുനാളിലേക്കുള്ള ഒരുക്കമായി എട്ടു ദിവസത്തെനോമ്പും പ്രാര്‍ത്ഥനയും വളര്‍ന്നു വന്നതാണ് എട്ടു നോമ്പ്. ബൈബിളിലും ക്രൈസ്തവ പാരമ്പര്യത്തിലും ''എട്ട് '' എന്ന സംഖ്യയ്ക്ക് പുതിയതുടക്കത്തിന്റെ പ്രതീകാത്മക അര്‍ത്ഥമുണ്ട്. യേശുവിന്റെ പരിച്ഛേദനം എട്ടാം ദിവസം നടത്തപ്പെട്ടു (ഉല്പ 17:12; ലൂക്കാ 2:21). യേശുവിന്റെ ഉയിര്‍പ്പ് നടന്നത് ആഴ്ചയുടെ ആദ്യ ദിവസത്തിലാണ് (യോഹ 20:1). ക്രൈസ്തവ പാരമ്പര്യത്തില്‍ ഈ ''ആദ്യദിവസം'' പലപ്പോഴും ''എട്ടാം ദിവസം'' എന്ന പ്രതീകത്തോടും ബന്ധപ്പെടുത്തി കണ്ടിരുന്നു . ഇത് പഴയസൃഷ്ടിയെ അതിജീവിച്ച് ആരംഭിക്കുന്ന പുതിയ സൃഷ്ടിയുടെ പ്രതീകമായി മാറി. അതിനാല്‍ എട്ടുനോമ്പിനെ പുതിയ ജീവിതത്തിലേക്കുള്ള ആത്മീയയാത്രയുടെ ദിനങ്ങളായി കാണാം.


ഉപവാസവും പ്രാര്‍ത്ഥനയും ബൈബിളിലെ ഉപവാസത്തിന്റെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കേണ്ടത്. ദൈവത്തിലേക്ക് ഹൃദയം തിരിക്കുന്നതിനുള്ള ഒരു ആത്മീയമാര്‍ഗമായി ബൈബിള്‍ ഉപവാസത്തെ അവതരിപ്പിക്കുന്നു . ''പൂര്‍ണ്ണ ഹൃദയത്തോടെ ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും കൂടി എന്നിലേക്കു തിരിയുവിന്‍'' (യോവേ 2:12) എന്ന ആഹ്വാനം ഇത് നമുക്ക് വെളിപ്പെടുത്തി തരുന്നു. ദൈവത്തിന്റെ സംരക്ഷണം തേടി എസ്രാ ഉപവാസം പ്രഖ്യാപിക്കുന്നതായി കാണാം ( എസ്രാ 8:21). ഉപവസിക്കേണ്ടവിധത്തെക്കുറിച്ച് യേശു വ്യക്തമായി പഠിപ്പിക്കുന്നു (മത്താ 6:16-18). ആദ്യകാല സഭ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ക്കുമുമ്പ് ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു ( അപ്പ 13:23). അതിനാല്‍ എട്ടു നോമ്പിലെ നോമ്പ് എന്ന ഘടകം ബൈബിളിലെ മാനസാന്തരം, പ്രാര്‍ത്ഥന, ദൈവാശ്രയം, മാധ്യസ്ഥ്യം എന്നീ ആത്മീയ മാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു


എട്ടുനോമ്പിന്റെ അജപാലന പ്രസക്തി


എട്ടുനോമ്പിന്റെ അജപാലനപരമായ അര്‍ത്ഥം ആറു പ്രധാനതലങ്ങളില്‍ മനസ്സിലാക്കാം.


1. കൃപയേകുന്ന അജപാലന സഹായ മാര്‍ഗ്ഗമാണ്. മറിയത്തിന്റെ ജനനം ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനുള്ള ചരിത്രപരവും മാനുഷികവുമായ ഒരുക്കത്തില്‍ മറിയത്തിന് പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ട് എട്ടു നോമ്പ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്; രക്ഷ മനുഷ്യന്റെ നേട്ടമല്ല ദൈവത്തിന്റെ കൃപയാല്‍ ലഭിക്കു ഒന്ന് എന്നാണ്.


2. ദൈവവിളിയുടെ അജപാലന മാതൃകയാണ് എട്ടു നോമ്പ്. മറിയത്തിന്റെ ജീവിതം ദൈവവിളിയുടെയും സമര്‍പ്പണത്തിന്റെയും മാതൃകയാണ് നല്കുന്നത്. മംഗളവാര്‍ത്തയില്‍ മറിയം പറയുന്നു , ''ഇതാ, കര്‍ത്താവിന്റെ ദാസി; നിന്റെ വാക്ക് എില്‍ നിറവേട്ടെ ' (ലൂക്കാ 1:38). അതിനാല്‍ എട്ടുനോമ്പ് വെറും മറിയത്തോടുള്ള ഭക്തിയല്ല. ദൈവത്തിന്റെ വിളി കേള്‍ക്കാനും അതിന് വിശ്വാസത്തോടെ പ്രത്യുത്തരം നല്‍കാനും നമ്മെ ക്ഷണിക്കുന്ന ആത്മീയ യാത്രാവേളകളാണ്


3. പ്രാര്‍ത്ഥനയുടെയും സമര്‍പ്പണത്തിന്റെയും ചൈതന്യമേകുന്ന ദിനങ്ങള്‍. ദൈവശാസ്ത്രം നോമ്പ് ഭക്ഷണം ഒഴിവാക്കുതില്‍ മാത്രം ഒതുങ്ങുില്ല. അത് മനുഷ്യന്റെ മുഴുവന്‍ ജീവിതത്തെയും ദൈവത്തിലേക്ക് തിരിക്കുന്ന ആത്മീയപ്രവര്‍ത്തിയാണ്. എട്ടുനോമ്പ് നമ്മെ പഠിപ്പിക്കുന്നത് ഉപവാസം, പ്രര്‍ത്ഥന, മാനസാന്തരം, സമര്‍പ്പണം, ദൈവാശ്രയം എിവയുടെ ആവശ്യകതയാണ്. അതുകൊണ്ട് എട്ടു നോമ്പിന്റെ യഥാര്‍ത്ഥലക്ഷ്യം ദൈവത്തോടുള്ള ബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കുക എന്നതാണ്.


4. മറിയത്തിന്റെ മാധ്യസ്ഥ്യത്തിന്റെ ആവശ്യകത നമ്മെ പഠിപ്പിക്കുന്നു . കാനായിലെ കല്യാണവിരുില്‍ മറിയം വീട്ടുകാരുടെ ആവശ്യത്തെ മനസ്സിലാക്കി യേശുവിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നു, ''അവര്‍ക്കുവീഞ്ഞില്ല'' (യോഹ 2:3) എന്നത് മറിയത്തിന്റെ മാധ്യസ്ഥ്യത്തിന്റെ മനോഹരമായ ബൈബിളുദാഹരണമായി കത്തോലിക്കാ പാരമ്പര്യം കാണുന്നു. എന്നാല്‍ മറിയത്തിന്റെ മാധ്യസ്ഥ്യം ക്രിസ്തുവിന്റെ ഏകമധ്യസ്ഥതയ്ക്ക് പകരമല്ല. മറിയത്തിന്റെ മാധ്യസ്ഥ്യം എല്ലായ്‌പ്പോഴും ക്രിസ്തുവിനെ ആശ്രയിക്കുകയും ക്രിസ്തുവിലേക്കു നയിക്കുകയും ചെയ്യു മാധ്യസ്ഥ്യമാണ് (1 തിമോ 2:5) ്രകിസ്തുവിന്റെ ഏകമധ്യസ്ഥതയെ പ്രഖ്യാപിക്കുന്നു. അതുകൊണ്ട്, മറിയം ലക്ഷ്യമല്ല; മറിയത്തിലൂടെ ്കിസ്തുവിലേക്കാണ് നാം എത്തുത് എന്ന് ഇത് വ്യക്തമാക്കുന്നു .


5. കുടുംബങ്ങളുടെ ആത്മീയ വര്‍ദ്ധനവിന് സഹായകം. ദൈവശാസ്ത്രം കേരളത്തിലെ എട്ടുനോമ്പിന്റെ ഏറ്റവും മനോഹരമായ പ്രത്യേകത അതിന്റെ കുടുംബ കേന്ദ്രിതമായ ആത്മീയതയാണ്. കുടുംബങ്ങള്‍ ഒിച്ചുകൂടി ജപമാല ചൊല്ലുന്നു , വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നു , ഉപവസിക്കുന്നു , മക്കള്‍ക്കായി പ്രാർത്ഥിക്കുന്നു, കുടുംബത്തിന്റെ ആവശ്യങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു , മറിയത്തിന്റെ മാധ്യസ്ഥ്യം തേടുന്നു . ഇത് ബൈബിളിലെ കുടുംബവിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു . ''ഞാനും എന്റെ ഭവനവും കര്‍ത്താവിനെ സേവിക്കും'' (ജോഷ്വാ 24:15) എന്ന വാക്യം ഇവിടെ അന്വര്‍ത്ഥമാകുന്നു . അതുകൊണ്ട് എട്ടുനോമ്പ് കുടുംബ പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെ തലമുറകളിലേക്കുള്ള കൈമാറ്റത്തിന്റെയും ശക്തമായ അവസരമാണ്.


6. പുതിയ ജീവിതത്തിന്റെയും പ്രത്യാശയുടെയും ആഹ്വാനം നല്കുന്നു . മറിയത്തിന്റെ ജനനത്തിരുനാളിലേക്കാണ് എട്ടു നോമ്പ് നമ്മെ നയിക്കുത്. മറിയത്തിന്റെ ജനനം പിന്നീട് ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലേക്ക് നയിക്കു രക്ഷാചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ട് എട്ടുനോമ്പ്: ജനനം, ജീവിതം, പ്രത്യാശ, ക്രിസ്തുവിലുള്ള രക്ഷ എന്ന ആത്മീയയാത്രയുടെ രീതിയായി മനസ്സിലാക്കാം. ഇത് ജീവന്റെ മഹത്വം, മാതൃത്വത്തിന്റെ മഹത്വം, കുടുംബത്തിന്റെ പ്രാധാന്യം, കുട്ടികളുടെ മൂല്യം, ദൈവപരിപാലനം എന്നിവയെക്കുറിച്ചുള്ള ശക്തമായ ക്രൈസ്തവ സാക്ഷ്യത്തിലേക്ക് നയിക്കുന്നു .


7. എട്ടുനോമ്പ് ക്രിസ്തുകേന്ദ്രിതമായ മഹത്വം നമ്മെ പഠിപ്പിക്കുന്നു . എട്ടു നോമ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൈവശാസ്ത്രപരമായ സവിശേഷത അതിന്റെ ക്രിസ്തു കേന്ദ്രിതത്വം ആണ്. മറിയത്തെ ്രകിസ്തുവില്‍നിന്ന്‌ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയില്ല. ദൈവം, മറിയം, ക്രിസ്തു, സഭ, മനുഷ്യരാശി എന്ന രക്ഷാചരിത്രപരമായ ബന്ധത്തില്‍ മറിയത്തെകാണാം. ഇവിടെ പൗലോസ് ശ്ലീഹാ പറയുതുപോലെ ''കാലസമ്പൂര്‍ണ്ണത വപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു; അവന്‍ സ്ത്രീയില്‍ നിന്ന്‌ ജനിച്ചു'' ( ഗലാ 4:45) അര്‍ത്ഥപൂര്‍ണമാകുന്നു . അതിനാല്‍, നാം മറിയത്തിന്റെ ജനനം മാത്രം ആഘോഷിക്കുതല്ല; മറിയത്തിലൂടെ ക്രിസ്തുവിന്റെ വരവിനായി ദൈവം ഒരുക്കിയ രക്ഷാകരപദ്ധതിയെ നാം ധ്യാനിക്കുകയാണ്.


8. ബൈബിളടിസ്ഥാനവും ബൈബിള്‍നിര്‍ദ്ദേശവും തമ്മില്‍ വ്യത്യാസപ്പെട്ടി രിക്കുന്നു . ബൈബിള്‍ എട്ടു നോമ്പ് ആചരിക്കണമെ് നേരിട്ട് കല്‍പ്പിക്കുന്നില്ല. എന്നാല്‍ എട്ടു നോമ്പിന്റെ ആത്മീയതയ്ക്ക് ബൈബിളില്‍ ശക്തമായ അടിസ്ഥാനങ്ങളുണ്ട്: ഉപവാസം, പ്രാര്‍ത്ഥന, മാനസാന്തരം, ദൈവത്തിലുള്ള ആശ്രയം, മാധ്യസ്ഥ പ്രാര്‍ത്ഥന, ദൈവവിളിയോടുള്ള അനുസരണം, ദൈവത്തിന്റെ രക്ഷാകരപദ്ധതി, മറിയത്തിന്റെ വിശ്വാസവും സമര്‍പ്പണവും, കുടുംബവിശ്വാസം അതിനാല്‍ നമുക്ക് കൃത്യമായി പറയാം, ''എട്ടു നോമ്പ് ഒരു ബൈബിള്‍ കല്‍പ്പനയല്ല; എന്നാല്‍ അതിന്റെ ആത്മീയത ആഴത്തില്‍ ബൈബിളില്‍ വേരൂന്നിയതാണ്'' എന്ന്. എട്ടു നോമ്പിന്റെ ആത്മീയ യാത്ര എട്ടു നോമ്പിനെ ഒരു എട്ടു ദിവസത്തെ ആത്മീയ തീര്‍ത്ഥാടനമായി കരുതാം. നോമ്പ്, പ്രാര്‍ത്ഥന, മാനസാന്തരം, മറിയം, ക്രിസ്തു, കുടുംബം, പ്രത്യാശ, പുതിയജീവിതം അങ്ങനെ നോക്കുമ്പോള്‍ എട്ടു നോമ്പ് വെറും ഒരു പാരമ്പര്യഭക്തിയോ നേര്‍ച്ചയോ മാത്രമല്ല. അത്, ഭക്ഷണനിയന്ത്രണത്തില്‍ നിന്ന് ആത്മനിയന്ത്രണത്തിലേക്ക്, നോമ്പില്‍ നിന്ന് പ്രാര്‍ത്ഥനയിലേക്ക്, പ്രാര്‍ത്ഥനയില്‍നിന്ന് വിശ്വാസത്തിലേക്ക്, മറിയത്തില്‍ നിന്ന് ക്രിസ്തുവിലേക്ക്, കുടുംബത്തില്‍ നിന്ന് സഭയിലേക്ക്, പഴയജീവിതത്തില്‍ നിന്ന് പുതിയജീവിതത്തിലേക്ക് നയിക്കു ഒരു ആത്മീയ യാത്രയാണ്.


എട്ടുനോമ്പ് മറിയത്തിലേക്കുള്ള യാത്രമാത്രമല്ല; മറിയത്തോടൊപ്പം ക്രിസ്തുവിലേക്കുള്ള യാത്രയാണ്. അതിനാല്‍ എട്ടു നോമ്പിന്റെ യഥാര്‍ത്ഥ ഫലം മറിയത്തോടുള്ള കൂടുതല്‍ ഭക്തിമാത്രമല്ല, ്രകിസ്തുവിനോടുള്ള കൂടുതല്‍ ആഴമുള്ള വിശ്വാസവും കുടുംബത്തില്‍ കൂടുതല്‍ പ്രാര്‍ത്ഥനയും ജീവിതത്തില്‍ കൂടുതല്‍ വിശുദ്ധിയും നേടാനുള്ളതാണ്. എട്ടു നോമ്പ് എട്ട് ദിവസത്തെ ആത്മീയയാത്ര


'മറിയത്തോടൊപ്പം ക്രിസ്തുവിലേക്ക്'


സെപ്റ്റംബര്‍ 1-8 എട്ടു നോമ്പ് ഭക്ഷണനിയന്ത്രണത്തിന്റെ ഒരു ആചാരം മാത്രമല്ല. ദൈവത്തിലേക്ക് ഹൃദയം തിരിക്കുതിനും, മറിയത്തിന്റെ വിശ്വാസത്തെ ധ്യാനിക്കുന്നതിനും, കുടുംബത്തെ പ്രാര്‍ത്ഥനയില്‍ ഒന്നിപ്പിക്കുന്നതിനും, ക്രിസ്തുവിനെ കൂടുതല്‍ ആഴത്തില്‍ സ്വീകരിക്കുന്നതിനുമുള്ള എട്ട് ദിവസത്തെ ആത്മീയയാത്രയാണ്.


എട്ടു നോമ്പിന്റെ ആത്മീയപാത നോമ്പ്, പ്രാര്‍ത്ഥന, മാനസാന്തരം, മറിയം, ക്രിസ്തു, കുടുംബം, പ്രത്യാശ, പുതിയജീവിതം എിവയാണ്.


എട്ടു നോമ്പിലെ അനുദിന ചിന്തകള്‍


ഒന്നാം ദിവസം* ഒന്നാം ദിവസത്തെ ചിന്താവിഷയം മാനസാന്തരവും ഉപവാസവുമാണ്. ഇതിന് ആധാരമായ ബൈബിള്‍ വചനം ''പൂര്‍ണ്ണഹൃദയത്തോടെ ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടുംകൂടി എന്നിലേക്കു തിരിയുവിന്‍'' (യോവേ 2:12) എന്നതാണ്. എട്ടു നോമ്പിന്റെ ആദ്യപടി ദൈവത്തിലേക്കുള്ള തിരിച്ചുവരവാണ്. നോമ്പിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഭക്ഷണം ഒഴിവാക്കുതില്‍ മാത്രം അടങ്ങിയിട്ടില്ല. നമ്മുടെ ഹൃദയത്തെ ദൈവത്തിലേക്ക് തിരിക്കുന്നതാണ് യഥാര്‍ത്ഥ നോമ്പ്. നമ്മുടെ ജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം നല്കുക എതാണ്. പലപ്പോഴും ദൈവത്തെക്കാള്‍ പ്രാധാന്യം നാം പണം, അധികാരം, സൗകര്യം, പ്രശസ്തി, മൊബൈല്‍ഫോൺ സാമൂഹിക മാധ്യമങ്ങള്‍, വ്യക്തിപരമായ ആഗ്രഹങ്ങള്‍ എിവയ്ക്ക് നല്‍കുന്നു. എട്ടുനോമ്പിന്റെ ആദ്യദിവസം ഹൃദയത്തെ ക്രിസ്തുകേന്ദ്രീകൃതമാക്കാന്‍ സഹായിക്കുന്നു


.രണ്ടാം ദിവസം രണ്ടാം ദിവസ ചിന്താവിഷയം വിശ്വാസവും ദൈവവിളിയും എതാണ്. ഇതിന് ആധാരമായ ബൈബിള്‍ വചനം, ''ഇതാ, കര്‍ത്താവിന്റെ ദാസി; നിന്റെ വാക്ക് എില്‍ നിറവേറട്ടെ '' (ലൂക്കാ 1:38) എതാണ്. മറിയത്തിന്റെ ജീവിതത്തിന്റെ കേന്ദ്രവാക്കാണ് ''അതെ''.ദൈവത്തിന്റെ പദ്ധതി പൂര്‍ണ്ണമായി മനസ്സിലാക്കിയശേഷമല്ല മറിയം സമ്മതിച്ചത്. എല്ലാം വ്യക്തമായിരുില്ല. എങ്കിലും അവള്‍ ദൈവത്തില്‍ വിശ്വസിച്ചു. വിശ്വാസം എത് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചതിനുശേഷമുള്ള സമ്മതമല്ല. വിശ്വാസം എത് ദൈവത്തെ വിശ്വസിച്ച് മുന്നോട്ടു പോകാനുള്ള ധൈര്യമാണ്. മറിയത്തിന്റെ ''fiat" ദൈവത്തിന്റെ കൃപയ്ക്കുള്ള മനുഷ്യന്റെ സ്വതന്ത്രമായ സഹകരണത്തിന്റെ മാതൃകയാണ്. ദൈവം രക്ഷയുടെ കര്‍ത്താവാണ്; എന്നാല്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും സഹകരണത്തെയും അവിടുന്നു ആദരിക്കുന്നു .


മൂന്നാം ദിവസം മൂന്നാം ദിവസത്തെ ചിന്താവിഷയം ദൈവകൃപ എതാണ്. ഇതിന് ആധാരമായ ബൈബിള്‍വചനം ''കൃപനിറഞ്ഞവളേ, നിനക്കുവന്ദനം; കര്‍ത്താവ് നിന്നോട് കൂടെ'' (ലൂക്കാ 1:28) എതാണ്. മറിയത്തിന്റെ ജീവിതം ആരംഭിക്കുത ്‌ദൈവകൃപയില്‍ ആണ്. മറിയത്തിന്റെ മഹത്വം അവളുടെ സ്വന്തം കഴിവുകളിലല്ല; ദൈവം അവളില്‍ പ്രവര്‍ത്തിച്ച കൃപയിലാണ്. നമ്മുടെ ജീവിതവും അതുപോലെ തയൊണ്. നമുക്ക് ലഭിച്ച കഴിവുകള്‍, അവസരങ്ങള്‍, കുടുംബം, ജീവിതം, വിശ്വാസം എല്ലാം ദൈവത്തിന്റെ ദാനങ്ങളാണ്. കൃപയാണ് രക്ഷയുടെ ആരംഭവും അടിത്തറയും. മറിയം നമ്മെ പഠിപ്പിക്കുന്നത് ദൈവത്തിന്റെ കൃപ സ്വീകരിക്കുന്ന മനുഷ്യന്‍ കൃതജ്ഞതയുള്ളവനായി മാറണമൊണ്.


*നാലാം ദിവസം* നാലാം ദിവസത്തെ ചിന്താവിഷയം കൃതജ്ഞതയും സ്തുതിയും എന്നതാണ്. ഇതിന് ആധാരമായ ബൈബിള്‍ വചനം ''എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു ; എന്റെ ആത്മാവ് എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു '' (ലൂക്കാ 1:46-47) എന്നതാണ്. മറിയത്തിന്റെ ഹൃദയത്തില്‍ നിന്ന് ഉയര്‍ പ്രാര്‍ത്ഥനയാണ് മാഗ്‌നിഫിക്കാത്ത്. അവള്‍ സ്വന്തം മഹത്വത്തെക്കുറിച്ചല്ല സംസാരിക്കുത്. അവള്‍ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചാണ് സംസാരിക്കുത്. ഇന്ന ത്തെ ലോകം പലപ്പോഴും ചോദിക്കുത് ''എനിക്ക് എന്ത് ലഭിക്കും?'' എന്നാണ്. എന്നാല്‍ മറിയം നമ്മെ പഠിപ്പിക്കുത് ''ദൈവം എനിക്ക് എന്തെല്ലാം തന്നു ?'' എന്ന് ചിന്തിക്കാനാണ്. കൃതജ്ഞത ക്രൈസ്തവ ആത്മീയതയുടെ ഹൃദയമാണ്. ദൈവത്തെ സ്തുതിക്കുന്ന മനുഷ്യന്‍ തന്റെ ജീവിതത്തെ ദൈവത്തിന്റെ ദാനമായി കാണാന്‍ തുടങ്ങുന്നു. ഈ ആത്മീയ ആഹ്വാനം പരാതികള്‍ നീക്കി നന്ദിയുള്ളവരാകാന്‍ സഹായിക്കുന്നു. *


അഞ്ചാം ദിവസം* അഞ്ചാം ദിവസത്തെ ചിന്താവിഷയം മാധ്യസ്ഥ സ്‌നേഹം എതാണ്. ഇതിന് ആധാരമായ ബൈബിള്‍ വചനം, ''അവര്‍ക്കു വീഞ്ഞില്ല'' (യോഹ 2:3) എതാണ്. കാനായിലെ കല്യാണവിരുന്നില്‍ മറ്റുള്ളവരുടെ കുറവ് മറിയം ശ്രദ്ധിച്ചു. അവള്‍ സ്വന്തം ആവശ്യത്തെക്കുറിച്ചല്ല ആദ്യം ചിന്തിച്ചത്. ''അവര്‍ക്കു വീഞ്ഞില്ല.'' മറിയത്തിന്റെ മാധ്യസ്ഥ്യത്തിന്റെ മനോഹരമായ ചിത്രം ഇതാണ്. മറ്റുള്ളവരുടെ വേദന കാണുക, അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുക, അവര്‍ക്കുവേണ്ടി ദൈവത്തിന്റെ മുമ്പില്‍ പ്രാര്‍ത്ഥിക്കുകഇതാണ് മാധ്യസ്ഥ സ്‌നേഹം. മറിയത്തിന്റെ മാധ്യസ്ഥ്യം ക്രിസ്തുവിന്റെ ഏകമധ്യസ്ഥതയ്ക്ക് എതിരല്ല. മറിച്ച് അത് ക്രിസ്തുവില്‍ ആശ്രയിക്കു പങ്കാളിത്ത മാധ്യസ്ഥ്യമാണ്. മറിയത്തിന്റെ വാക്കുകള്‍: ''അവന്‍ നിങ്ങളോടു പറയുന്ന തെന്തും ചെയ്യുവിന്‍'' (യോഹ 2:5). അവസാനം മറിയം നമ്മെ ക്രിസ്തുവിലേക്കാണ് നയിക്കുത്. *


ആറാം ദിവസം* ആറാം ദിവസത്തെ ചിന്താവിഷയം ക്രിസ്തുവിനെ സ്വീകരിക്കല്‍ എതാണ്. ഇതിന് ആധാരമായ ബൈബിള്‍ വചനം ''വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു'' (യോഹ 1:14) എതാണ്. മറിയം തന്റെ ഉദരത്തില്‍ ക്രിസ്തുവിനെ സ്വീകരിച്ചു. ഇത് മറിയത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യമാണ് ദൈവം മനുഷ്യനായി. മറിയം ക്രിസ്തുവിനെ സ്വീകരിച്ചതുപോലെ, ഓരോ ക്രൈസ്തവനും തന്റെ ഹൃദയത്തില്‍ ക്രിസ്തുവിനെ സ്വീകരിക്കണം. ക്രിസ്തുവിനെ സ്വീകരിക്കുക എന്നത് ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുക മാത്രമല്ല. അത് ക്രിസ്തുവിന്റെ മനോഭാവം സ്വീകരിക്കുക, ക്രിസ്തുവിന്റെ സ്‌നേഹം സ്വീകരിക്കുക, ക്രിസ്തുവിന്റെ കരുണ സ്വീകരിക്കുക, ക്രിസ്തുവിന്റെ ദൗത്യം സ്വീകരിക്കുക. ദൈവശാസ്ത്ര ചിന്ത മറിയത്തിന്റെ മഹത്വത്തിന്റെ കേന്ദ്രം അവള്‍ ദൈവമാതാവ് എന്ന സത്യത്തിലാണ്. എന്നാല്‍ മറിയത്തിന്റെ മാതൃത്വം നമ്മെ ക്രിസ്തുവിലേക്കാണ് നയിക്കുന്നത്. *


ഏഴാം ദിവസം* ഏഴാം ദിവസത്തെ ചിന്താവിഷയം കുടുംബത്തിന്റെ വിശുദ്ധീകരണം എതാണ്. ഇതിന് ആധാരമായ ബൈബിള്‍ വചനം ''ഞാനും എന്റെഭവനവും കര്‍ത്താവിനെ സേവിക്കും'' (ജോഷ്വാ 24:15) എതാണ്. എട്ടു നോമ്പിന്റെ വലിയ പ്രത്യേകത കുടുംബ പ്രാര്‍ത്ഥനയാണ്. കുടുംബം ഒരു താമസസ്ഥലം മാത്രമല്ല. കുടുംബം ഒരു ചെറിയ സഭയാണ് ecclesia domestica . അവിടെ കുട്ടി കള്‍ വിശ്വാസം പഠിക്കുന്നു . മാതാപിതാക്കള്‍ സ്‌നേഹം പഠിപ്പിക്കുന്നു . ക്ഷമ, ത്യാഗം, സേവനം, പ്രാര്‍ത്ഥന എന്നിവ ജീവിതത്തില്‍ അനുഭവമാകുന്നു . നസ്രത്തിലെ തിരുക്കുടുംബം ക്രൈസ്തവ കുടുംബങ്ങള്‍ക്ക് മാതൃകയാണ്. അജപാലനചിന്ത ക്രൈസ്തവ കുടുംബം സുവിശേഷത്തിന്റെ ആദ്യത്തെ വിദ്യാലയമാണ്. വിശ്വാസം പ ള്ളിയില്‍മാത്രം പഠിക്കുതല്ല; വീട്ടില്‍ ജീവിച്ചു കാണിക്കപ്പെടുതാണ്. *


എട്ടാം ദിവസം* എട്ടാം ദിവസത്തെ ചിന്താവിഷയം പ്രത്യാശയും പുതിയ സൃഷ്ടിയും എതാണ്. ഇതിന് ആധാരമായ ബൈബിള്‍ വചനം ''ഇതാ, ഞാന്‍ സകലവും പുതുതാക്കുന്നു '' (വെളി 21:5) എതാണ്. എട്ടാം ദിവസം നമ്മെ പുതിയ ജീവിതത്തിന്റെ പ്രത്യാശയിലേക്ക് നയിക്കുന്നു . മറിയത്തിന്റെ ജനനം രക്ഷാചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു . മറിയത്തിലൂടെ ്രകിസ്തുവിന്റെ മനുഷ്യാവതാരത്തിലേക്കുള്ള വഴിതുറക്കപ്പെടുന്നു. ക്രിസ്തുവിലൂടെ ദൈവം മനുഷ്യന് പുതിയ ജീവിതം നല്കുന്നു അതുകൊണ്ട് എട്ടു നോമ്പ് അവസാനിക്കുന്നത് ഒരു ആചാരത്തിന്റെ അവസാനമല്ല. ഒരു പുതിയജീവിതത്തിന്റെ തുടക്കമാണ്. ദൈവശാസ്ത്ര ചിന്ത ക്രിസ്തുവാണ് പുതിയ സൃഷ്ടിയുടെ ആരംഭം. മറിയത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുത് ദൈവം നമ്മുടെ ജീവിതത്തിലും പുതിയതൊന്നും ആരംഭിക്കാന്‍ കഴിവുള്ളവനാണൊണ്. അതിനാല്‍, നിരാശയ്ക്ക്പകരം പ്രത്യാശ, ഭയത്തിന്പകരം വിശ്വാസം, വിദ്വേഷത്തിന്പകരം സ്‌നേഹം, സ്വാര്‍ത്ഥതയ്ക്ക്പകരം സേവനം, പ ാപത്തിന്പകരം വിശുദ്ധി.


ഉപസംഹാരം


മാതാവിന്റെ ജനനതിരുന്നാൾ അതിനോടനുബന്ധിച്ചുള്ള എട്ടു നോമ്പ ാചരണവും സഭാജീവിതത്തെ കൂടുതല്‍ സജീവമാക്കുന്നു. വ്യത്യസ്ത പ്രാര്‍ത്ഥന കളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും മാതാവിന്റെ വഴിയിലൂടെ സഞ്ചരിച്ച് ക്രിസ്തുവിനെ സ്വന്തമാക്കാന്‍ ഇത് നമ്മെ സഹായിക്കും. എട്ടുനോമ്പ് അര്‍ത്ഥപൂര്‍ണമാകുന്നത് ശരിയായ അനുതാപവഴിയിലൂടെ സഞ്ചരിച്ചുകൊണ്ടാണ്. പശ്ചാത്താപവും പാപത്തില്‍നിന്നുള്ള വിടുതലും നോമ്പാചരണത്തിലൂടെ നേടുന്ന വിശുദ്ധിയും പരിശുദ്ധ കന്യകാമാതാവിന്റെ ജനനദിവസം പുതിയൊരു ജനനത്തിലേക്കു പിറക്കുവാനുള്ള ആത്മീയ ചൈതന്യം നമുക്കേകുന്നു . ഇത് വിശ്വാസജീവിതത്തിലെ പ്രതികൂലതകളെയും മാന്ദ്യങ്ങളെയും അതിജീവിക്കാന്‍ പോന്ന ഔഷധമായി ആത്മീയ ജീവിതത്തെ അനുഗ്രഹപ്രദമാക്കും.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP