- 08 September, 2026
മെക്സിക്കോ : കത്തോലിക്ക ദേവാലയങ്ങളോ നിത്യാരാധന ചാപ്പലുകളോ ഇല്ലാത്ത പ്രദേശങ്ങളിൽ പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും സൗകര്യമൊരുക്കുന്നതിനായി, മെക്സിക്കോയിലെ മോണ്ടെറെയ് അതിരൂപത ഒരുക്കിയ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു. "വിശുദ്ധ കുർബാനയിലെ യേശുവിന്റെ സാന്നിധ്യം എല്ലായിടത്തും എത്തിക്കുക" എന്ന ഒറ്റ ലക്ഷ്യംവെച്ചാണ് മെക്സിക്കന്‍ രൂപത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇടവക ദേവാലയങ്ങളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കും സാധാരണക്കാരായ ജനങ്ങൾക്കും വിശുദ്ധ കുർബാനയുടെ സാന്നിധ്യവും പ്രാർത്ഥനാ അന്തരീക്ഷവും ലഭ്യമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഒരു വാൻ പ്രത്യേകം രൂപമാറ്റം നടത്തി രൂപകല്‍പ്പന ചെയ്താണ് ഈ സഞ്ചരിക്കുന്ന ദിവ്യകാരുണ്യ ആരാധന ചാപ്പല്‍ തയ്യാറാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങൾ, ജനവാസ മേഖലകൾ, പള്ളികൾ കുറവുള്ള പ്രാദേശിക പ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദിവ്യകാരുണ്യ സാന്നിധ്യം അനുഭവിക്കുവാനും പ്രാര്‍ത്ഥിക്കുവാന്നും ഇത് സൗകര്യമൊരുക്കുന്നു.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP