- 19 October, 2026
ഇക്വഡോർ: വിശുദ്ധ കുർബാനയ്ക്കിടെ കൂറ്റൻ ക്രൂശിതരൂപം ദേഹത്തേക്ക് വീണ് ഇക്വഡോറിയൻ കത്തോലിക്കാ വൈദികൻ പാട്രിസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരി മരിച്ചു. ഒക്ടോബർ 17 ശനിയാഴ്ച ഗ്വായാക്വിലിലെ പെർപെറ്റുവോ സൊക്കോറോ ദേവാലയത്തിൽ കുർബാന അർപ്പിക്കുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.
യേശുക്രിസ്തുവിന്റെ രൂപം ഉൾപ്പെട്ടിരുന്ന വലിയ കുരിശ് പിന്നിൽനിന്ന് വൈദികന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന് അൽപസമയം മുമ്പ്, “നമ്മളെല്ലാവരും ഒരുനാൾ മരിക്കും” എന്ന് അദ്ദേഹം വിശ്വാസികളോട് പറഞ്ഞിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
53 വയസ്സുകാരനായ വൈദികൻ കുർബാന അർപ്പിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങളും വിശ്വാസികളുടെ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.അടിയന്തര വൈദ്യസഹായത്തിനായി ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും വൈദികന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന അതേ ദിവസം തന്നെ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP